മേയ് 19, 2013

വേനലിലൂടെ ഒരു യാത്ര ......



ഒരു മഴയ്ക്കായി കാത്തിരിക്കുകയാണ് ............... വേനലിൽ വരണ്ടുണങ്ങിയ നെൽപാടങ്ങളും, ഒരിറ്റു നീരുറവക്കായി  കൊതിക്കുന്ന  വണ്ണാത്തി പുഴയും  കാത്തിരിക്കുന്നത് ഒരു മഴയെയാണ്, അതിൽ  നനഞ്ഞു കുളിക്കുവാനാണ് .

കാർമേഘങ്ങൾ ഒരു പ്രതീക്ഷ പോലെ ഇരുണ്ടുകൂടുകയാണ് , അതുകണ്ടിട്ടെന്നോണം കാക്കകൾ പല ദിക്കുകളിലേക്കും പാറിപറക്കുന്നു . കാറ്റിന്റെ ശക്തിയിൽ അവയിൽ ചിലര്ക്ക് സ്വന്തo ഗതി നിർണയിക്കനാകാതെ  കാറ്റിന്റെ ഗതികായി വഴിമാറി കൊടുക്കുന്നു .

കുളകൊഴികളും മഴയെ വരവേൽക്കാൻ തയാറായികഴിഞ്ഞു. നീർകാക്കൾ ചിറകുകൾ വിടർത്തി നീലതടാകകരയിൽ ആഹ്ലാദപൂർവ്വം നിന്നു .

സഹ്യൻ കരിമേഘങ്ങളെ സ്പർശിക്കുവാനായി ശ്രമിക്കുന്നു.....
ഈ വേനൽ ചൂടിലും അസ്തമയ സൂര്യന്റെ കിരണങ്ങളാൽ പ്രകൃതി ഒരു സ്വർണ്ണ തളികയായി കാണപെട്ടു ...

കാലചക്രം അതിന്റെ കർമം ഭംഗിയായി  നിറവേറ്റിയപ്പോൾ  വേനലിന്റെ കടുത്ത ശിക്ഷയിൽ പച്ച  പുൽനാമ്പുകളെ ഗർഭം ധരിക്കുവാനുള്ള നിഷേധിക്കപെട്ട അവകാശം  തിരികെ കിട്ടാൻപൊകുന്ന ഒരു ഋതുമതിയേപോലെ  വയലുകളും, അതിനു സംരക്ഷണമേകുന്ന ഗർഭഭിത്തിയായി  വരമ്പുകളും .


"എത്രയെത്ര വ്യഴവട്ടകാലം കണ്ടു ഞാൻ, അതിൽ എത്രയെത്ര വേനലുകളും ഇടവപാതിയും തുലാവർഷവും ............ എത്രയെത്ര ആയുധങ്ങൾക്ക്  ശക്തിയേകാൻ  കൈകൾ നല്കിഞാൻ  .....എത്രയെത്ര ജീവജാലങ്ങൾക്ക്‌ തണലേകി, അവയ്ക്ക് കൂടൊരുക്കി  ......എന്നാലിന്നു ഇലകൾ കൊഴിഞ്ഞു മൃത്യുവിന്റെ കാലോച്ച കേൾക്കുന്ന
ഈ വയോധികനു  ഈ വേനൽ അധികമാണ് . അത് എന്റെ ഹൃദയത്തെ  പൊള്ളിക്കുന്നു "

ഈ മഴ പെയ്തിറങ്ങാൻ പോകുന്നതു ആ മനസിന്റെ  വിങ്ങലുകളിലേക്കാണ്.
 ശാപമേറ്റ് ഇലകളേ നഷ്ടപെട്ട ആ  കിഴവൻ മരത്തിന്റെ ഹൃദയത്തിലേക്ക്‌ ........

ഒരു ഹരിതാർ‍ദ്ര തീരം സ്വപ്നം കാണുന്ന വസുന്ധര തന്നിലേക്ക് അലിഞ്ഞു ചേരുവാൻ  വെമ്പൽകൊള്ളുന്ന ആ മഴമേഘത്തെ വരവേൽക്കുവാൻ , പ്രതീക്ഷയോടു പ്രാണനെ കാത്തു വാതിൽപടിയിൽ നില്ക്കുന്നു ഒരു  പെണ്കിടാവിനെപോലെ.........

ഹേ വർഷമേ....... പെയ്ക നീ !!!!!!! നിനക്കായി കണ്ണിമവെട്ടാതെ കാത്തിരിക്കുന്നു ഈ  പുണ്യഭൂമി.
കാതോർത്തിരിക്കുന്നു  നിന്റെ സംഗീതത്തിനായി ....... നിന്റെ വരവിനായി  ....പച്ച പട്ടു വിരിച്ച പ്രകൃതിക്കു ജന്മമേകാനായി ചെന്നെത്തിയാലും ഭൂമിയുടെ വേവുന്ന
മനസിന്റെ അടിത്തട്ടിലേക്ക്, അതിന്റെ ഗർഭാശയത്തിലേക്കു ഒരു കോടി  ബീജങ്ങളായി........പുതുനാമ്പുകൾക്കു ജന്മമേകിയാലും...... നിന്റെ പിതൃത്തത്തിനായി കാത്തിരിക്കുന്നു ഈ  ജീവജാലങ്ങൾ  ............

വീണ്ടും വേനലിലൂടെ തീരാത്ത  ഒരു യാത്ര ......

സെപ്റ്റംബർ 07, 2011

ഇനിയും ഒരു ഓണം.......


ഒരു ഓണത്തിൻ്റെ ഓര്‍മകളെ ചവിട്ടിമെതിച്ചുകൊണ്ട്‌ അടുത്ത ഓണം വരവായി. ഞാന്‍ ചിന്തിച്ചു തുടങ്ങി. അറിവിൻ്റെ  അണുക്കള്‍ സിരകളിലേക്ക് സാവധാനം കടന്നു വന്നതിൻ്റെ തെളിവാണല്ലോ ഇന്ന് കാണുന്ന ഈ ഞാന്‍. 

ഓഫീസ് ചെയറില്‍ ഞാന്‍ ഒന്ന് റിലക്സായി ഇരുന്നു. ഓണം എന്ന ഉത്സവത്തെ പറ്റി വെറുതെ സിരകളുടെ അതിസൂക്ഷ്മമായ കൊശങ്ങളിലൂടെ എൻ്റെ ചിന്തകളെ ഞാന്‍ വഴിതിരിച്ചു വിട്ടു....

മഹാബലി, നമ്മുടെ കൊച്ചു കേരളത്തെ  ശാന്തിയും സമാധാനവും കൊണ്ട് ആനന്ത സാഗരത്തില്‍ ആറാടിച്ച മഹാത്മന്‍. എൻ്റെ ചിന്തകള്‍ അദേഹത്തില്‍ നിന്നും വാമനനിലേക്ക് കടന്നു. പാവം മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തിയ ഒരു വില്ലന്‍. സ്വര്‍ഗ്ഗം പിടിച്ചടക്കുമെന്നു കരുതി ഭീരുവായ ഇന്ദ്രന്‍ മഹാവിഷ്ണുവിൻ്റെ കാലുപിടിച്ച കഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

അങ്ങനെ മഹാവിഷ്ണു തൻ്റെ അഞാമത്തെ അവതാരം എടുത്തു. പാവം  നമ്മുടെ മഹാബലിയെ പറ്റിച്ചു പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ഒരു നിമിഷത്തേക്ക് മഹാബലി മണ്ടനായി എന്ന് പറയുന്നതില്‍ തെറ്റ് ഞാന്‍ കാണുനില്ല. ഇനി ഉണ്ടെങ്കിലും പറയാതെ നിര്‍വാഹമില്ല. അപ്പോള്‍ എൻ്റെ ചിന്തകള്‍ക്കും തലച്ചോറിനും ഉള്‍കൊള്ളാന്‍ കഴിയാത്ത എന്തോ ഒരു കരടു സിരകളിലെ രക്ത പ്രവാഹതിൻ്റെ ഒഴുക്കിനെ തടയാന്‍  ശ്രമിക്കുന്ന  പോലെ എനിക്ക് തോന്നി. ശരിയാണ് എവിടേയോ ഒരു  പാകപിഴ  എൻ്റെ  ബുദ്ധിക്കു തോന്നി. 

അല്ല ആരാണീ വാമനന്‍? .....
കേരളം എങ്ങനെ ഉണ്ടായി?....
കേരളത്തെ ആരുണ്ടാക്കി?....

എൻ്റെ ഓര്‍മയ്ക്ക് തെറ്റില്ലങ്കില്‍ പല ഗുരുക്കന്മാരും പറഞ്ഞത്  പരശുരാമന്‍  പുള്ളിക്കാരൻ്റെ  മഴു എറിഞ്ഞുണ്ടാക്കിയതാണ് ഇന്ന്  നമ്മുടെ LDF , UDF മാറിമാറി ഭരിച്ചു നശിപ്പിക്കുന്ന ഈ കേരളം. എന്തായാലും BJP കേരളം ഭരിക്കാന്‍ ഇല്ലത്തെ നന്നായി. കാരണം ഒരെല്ലിന്‍ കഷണത്തിന് വേണ്ടി മൂന്ന് നായ്ക്കള്‍ അടിയുണ്ടാക്കുന്ന അവസ്ഥ ഉണ്ടായേന്നെ!! ഇപ്പൊ രണ്ടു നായ്ക്കളുടെ കടിപിടി ഉള്ളലോ....

പരശുരാമന്‍ ആറാമത്തെ അവതാരമാണ് എന്ന വസ്തുത  ആരും എതിര്‍ക്കാന്‍ വഴിയില്ല. കാരണം വിക്കിപീടിയ പോലും പറഞ്ഞിട്ടുള്ള കാര്യമാണത്.  മഹാബലി ചേരവംശസ്ഥാപകനും തൃക്കാക്കര തലസ്ഥാനമാക്കി കേരളം വാണ ചക്രവർത്തിയാണ് എന്ന് ഐതിഹ്യത്തിന് അടിസ്ഥാനമുണ്ട് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്

കേരളത്തിലെ ചേരരാജാക്കന്മാരുടെ കീഴിൽ കൊങ്ങുനാട്ടിലെ അമരാവതി തീരത്തെ കരവൂരിൽ വാണിരുന്നവരത്രേ കൊങ്കിളം കോവരചർ. ഇവരാണ് മഹാബലിവംശജർ എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. ഈ വംശത്തിൽ പെട്ടതും തൃക്കാക്കര ആസ്ഥാനമാക്കിയിരുന്നതുമായ മഹാനായ ഒരു ചേരരാജാവാണ് മഹാബലി എന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു.

എൻ്റെ സംശയത്തെ ഞാന്‍ ഒന്നുകൂടി ലഖൂകരിക്കട്ടെ. കേരളത്തെ മഹാബലി ഭരിക്കുന്നത്‌ ആറാമത്തെ അവതാരമായ പരശുരാമന് ശേഷമാണല്ലോ. അപ്പോള്‍ പിന്നെങ്ങനെ അഞ്ചാമത്തെ അവതാരമായ വാമാനൻ്റെ കാലത്ത് കേരളം ഭരിച്ചിരുന്ന മഹാബലിയെ ചവിട്ടിതാഴ്ത്തും. മാത്രമല്ല ആദ്യത്തെ ചുവടു ഭൂമിയുടെ മുകളിൽ വെക്കുമ്പോൾ, ആ ഭൂമിയിൽ തന്നെ അല്ലെ മഹാബലിയും ഉണ്ടായിരുന്നത്?. 

ഒരു കാൽ കൊണ്ട് ഭൂമിയെ മുഴുവൻ കവർ ചെയ്യണമെങ്കിൽ ഈ കള്ള പഹയൻ വാമനൻ സ്പേസിൽ ആണോ നിൽക്കുന്നത്? 

ഹിന്ദുപുരാണത്തിലെ ശക്തനായ ഒരു അസുര രാജാവാണ് മഹാബലി. ഒരു അസുരൻ വംശജന് എങ്ങനെ പൂണൂൽ ധരിക്കാം എന്ന് പുരാണാങ്ങളിൽ എങ്ങും പ്രതിപാദിച്ചിട്ടില്ല. 

ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങളുമായി ഞാന്‍  ചേട്ടനും  ചേച്ചിയമ്മക്കുമോപ്പം  ഓണം ആഘോഷിക്കാനായി ഖാബൂസിൻ്റെ  രാജ്യമായ ഒമാനില്‍ നിന്നും മെട്രോ നഗരമായ ദുബൈയിലേക്ക് നാളെ യാത്ര പുറപെടുകയാണ്‌......   

ഇനിയും ഒരു ഓണം..........