എന്റെ ബാല്യവും കൗമാരവും യൗവ്വനവും മരിച്ചിരിക്കുന്നു , ഇന്ന് വാർദ്ധക്യത്തിന്റെ ബലിഷ്ഠ കരങ്ങളിലാണ് ഞാൻ ജീവിക്കുന്നത്, എപ്പോൾ വേണമെങ്കിലും യാത്ര പറയാൻ തയ്യാറായ ഒരു കിഴവൻ മരം.
എന്നിലും ലീനമായിരുന്നു ആ മൂന്ന് കാലഘട്ടങ്ങൾ. ആദ്യം നാമ്പായി, അതിൽ നിന്നും ഒരു തയ്യായി, പിന്നെ മരമായി ഞാൻ മാറിയ കഥ. വെറും ഒരു വിത്തായിരുന്ന ഞാൻ ഈ ഭൂമിയുടെ ഗർഭപാത്രത്തിൽ കിടന്നു ഒരു ഭ്രൂണമായി മാറി ... എന്നിലെ രാസമാറ്റം എന്നെ ശൈശവത്തിന്റെ പട്ടുമെത്തയിൽ കിടത്തി. ഒരുനാൾ അമ്മയുടെ ഇളം ചൂടുള്ള ഗർഭപാത്രത്തിൽനിന്നും എന്റെ കുഞ്ഞി ശിരസ്സ് ഞാൻ പുറത്തേക്കിട്ടു. അതായിരുന്നു എന്റെ ജനനം...അന്നായിരുന്നു ഞാൻ ആദ്യമായി സൂര്യോദയം കണ്ടതും, സുഗന്ധo പേറുന്ന കാറ്റിന്റെ സ്നേഹപൂർണമായ തലോടൽ എറ്റുവാങ്ങിയതും... ചുറ്റും എന്റെ സഹോദരങ്ങൾ ഈ കുഞ്ഞനുജന്റെ പിറവികണ്ട് ഇലകളാട്ടി സന്തോഷിച്ചു, ഇലകളും പൂക്കളും എന്നിലേക്ക് പോഴിച്ചുകൊണ്ടിരുന്നു...
അമ്മയുടെ മാറിൽ നിന്നും ഒരിക്കലും വറ്റാത്ത പോഷക സമൃദ്ധമായ അമ്മിഞ്ഞപാൽ വലിചൂറ്റി കുടിച്ചുകൊണ്ട് പതിയെ ഞാൻ വളർന്നു ...എനിക്ക് പുതിയ ഇലകൾ തളിർത്തു, പഴയവ കൂടുതൽ കരുത്താർജിച്ചു . വളരെ അത്ഭുതത്തോടെ പ്രകൃതിയിലെ പ്രതിഭാസങ്ങളെ ഞാൻ നോക്കി..... എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ വാത്സല്യം എനിക്ക് തുണയായി....
മറവുകളില്ലാതെ വൈകാരികത പ്രകടിപ്പിച്ചിരുന്ന കാലമായിരുന്നു എന്റെ ശൈശവ കാലം. ചെറിയ തളിരുകളും തണ്ടുകളും പുറത്തേക്ക് നീട്ടി ഞാനങ്ങനെ എന്റേതായ കണ്ണുകളോടെ ഈ ലോകത്തെ നോക്കി കണ്ടു. പിന്നെ അങ്ങോട്ട് തഴച്ച് വളരുവാനുള്ള തന്ത്രപ്പാടായിരുന്നു. ചുറ്റുപാടുനിന്നെല്ലാം വെള്ളവും വളവും കണ്ടെടുത്തും ചിലപ്പോൾ കട്ടെടുത്തും ഞാൻ യാത്ര തുടങ്ങി...
ശൈശവം വിട്ട് ബാല്യത്തിലേക്കുള്ള എന്റെ യാത്ര......
ബാല്യകാലം എനിക്ക് ഒരുപാട് ഓർമ്മകൾ തന്നു. എന്റെ കുറുമ്പുകൾ എന്നോടൊപ്പം വളർന്നതും ഈ കാലഘട്ടത്തിലായിരുന്നു..... എന്നോട് മുട്ടിയുരുമ്മി നില്ക്കുന്ന ചങ്ങാതിമാരെ ഞാൻ എന്റെ കൈകൾകൊണ്ട് തല്ലി , അവരെ ഇലകൾകൊണ്ട് ഇക്കിളികൂട്ടി....ഒരിക്കൽ ഈ കുസൃതികൾ കണ്ടു എന്റെ ജേഷ്ഠൻ എന്നെ ശകാരിച്ചു . അന്ന് ഞാൻ ആദ്യമായി കരഞ്ഞു.....എന്റെ കുഞ്ഞുമനസ്സ് ഒരുപാട് വേദനിച്ചു. എന്നെ വഴക്കുപറഞ്ഞതിലുള്ള വിഷമംകൊണ്ടാകാം ജേഷ്ഠന്റെ സ്നേഹവും കരുതലും പിന്നീട് എനിക്ക് ഒരുപാട് ലഭിക്കുക മാത്രവുമല്ല കൂടുതൽ വെള്ളവും വളവും എനിക്ക് പകുത്തുതന്നു.....
ഞാൻ വളർന്നുകൊണ്ടേയിരുന്നു. ആ യാത്രയിൽ എനിക്ക് ഒരുപാട് കുഞ്ഞനുജന്മാരുണ്ടായി. ഞാൻ അവരെ വേണ്ടുവോളം സ്നേഹിച്ചു, പരിചരിച്ചു, വാത്സല്യം പകർന്നുകൊടുത്തു. അവരുടെ വളർച്ചയും ഞാൻ നോക്കികണ്ടു.......
ഒരിക്കൽ ഒരു കുഞ്ഞു വണ്ണാത്തിക്കിളി എന്റെ കയ്യിൽ വന്നിരുന്നു..... അതിന്റെ കൂർത്ത നഖങ്ങൾ എന്നിൽ ക്ഷതമേൽപ്പിച്ചു, എന്റെ കുഞ്ഞികൈകളെ വളരെയധികം വേദനിപ്പിച്ചു. ഞാൻ ഉറക്കെ കരഞ്ഞു.... എന്റെ കരച്ചിൽ കേട്ടിട്ടെന്നോണം അത് എന്നെ ദയനീയമായി ഒന്നു നോക്കി....പിന്നെ പറന്നു എന്റെ ജേഷ്ഠന്റെ തോളിലിരുന്നു....അന്ന് മുതൽ ഞങ്ങൾ നല്ല ചങ്ങാതിമാരായി, അവൾ എന്നെ കാണാനായി എന്നും വരും..... എന്നെപോലെ അവളും വളർന്നുകൊണ്ടിരുന്നു.....
പകൽനേരങ്ങളിൽ ഞങ്ങൾ പലതും സംസാരിക്കും , അവൾ പറന്നുകണ്ട കാഴ്ചകൾ എല്ലാം എന്നോടുപറയും. എന്റെ ദേഹത്ത് ഇഴഞ്ഞു നടക്കുന്ന ക്രൂരന്മാരായ കൂനനുറുമ്പുകളുടെ കടിയിൽനിന്നും അവൾ എന്നെ രക്ഷിക്കും. വൈകുനേരങ്ങളിൽ അവൾ വീട്ടിലേക്ക് പോയാൽ ഞാൻ വളരെയധികം സങ്കടപെടും....ഹ്രസ്വമാത്രയെങ്കിലും അപ്പോഴാണ് വേർപാട് എന്നാ വാക്കിന്റെ ആഴവും പരപ്പും ഞാൻ മനസ്സിലാക്കിയത്..... ഒരുപക്ഷേ അവളും.
പകലിനേ ഞാൻ ഇത്രയധികം ഇഷ്ടപെട്ടിരുന്നത് അവൾ കാരണമാണ് .......രാത്രിയായാൽ എന്റെ ദൃഷ്ട്ടി വിഹായസ്സിലേക്ക് പതിയും. എന്റെ ഏറ്റവും മൂത്ത ജേഷ്ഠന്മാർ നിലാവിനെ മുട്ടിയുരുമ്മി നക്ഷത്രകുഞ്ഞുങ്ങളോട് കഥപറയുന്നുണ്ടാകും....അതുകണ്ടുകൊണ്ട് ഞാൻ മയങ്ങും.
എന്റെ യാത്ര ബാല്യത്തിൽ നിന്നും യൗവനത്തിലേക്കു കടന്നു. ആ വണ്ണാത്തിക്കിളി എന്റെ ശിഖരങ്ങളിൽ കൂടൊരുക്കി. ആ സ്നേഹത്തിനു പകരമായി ഞാനവൾക്ക് തണലേകി , കാറ്റിൽനിന്നും മഴയിൽനിന്നും സംരക്ഷണമേകി....
എനിക്ക് താഴെ കുഞ്ഞനുജന്മാർ വളർന്നുകൊണ്ടേയിരുന്നു... ഇവരുടെ ഭാവി പ്രവചനാതീതമാണ്. ചിലത് വളര്‍ന്ന് വന്‍ തണല്‍ വൃക്ഷങ്ങളാവും, ചിലത് പൂക്കും, ചിലത് കായ്ക്കും, പടര്‍ന്ന് കയറാന്‍ മാത്രമാറിയാവുന്നവ ചിലത്, പരാദങ്ങള്‍ വേറെ, പിന്നെ കുറച്ചു പാഴ്മരങ്ങളും. എങ്കിലും പുല്‍ച്ചെടികളാണ് ഏറെയും. അധികം ആയുസ്സില്ലാതെ ആരോടും ഒന്നും പറയാതെ മറ്റുള്ളവരാല്‍ ചവിട്ടി അരയ്ക്കാന്‍ മാത്രം ജനിക്കപ്പെട്ട പാഴ്ജന്മങ്ങൾ. ഭൂമിയില്‍ ഏറ്റവും അധികം ഉള്ളവ. അവയുടെ നിസ്സഹായാവസ്ഥയെ കുറിച്ച് ഓർത്തപ്പോൾ മനസ്സ് ഒന്ന് വിങ്ങി.
ഒരു പുലർവേള ഞാൻ ഉണർന്നതു കിളി കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടുകൊണ്ടായിരുന്നു.
അതെ !!!!!!!!!! എന്റെ പ്രിയ കൂട്ടുകാരി വണ്ണാത്തിക്കിളി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുന്നു.... ഞാൻ സന്തോഷത്താൽ ഇലകൾ പൊഴിച്ചു ....ആ പിഞ്ചൊമനകളെ വാത്സല്യത്തോടെ പുണർന്നു.
ഞാൻ അവരെയും സംരക്ഷിച്ചു ....എന്റെ കൈകൾകൊണ്ട് ആ പൊന്തൻ പെരുവയറൻ പാമ്പിൽ നിന്നും മറച്ചുപിടിച്ചു. പകൽ മക്കളെ എന്നെയേൽപ്പിച്ചു അവൾ തീറ്റത്തേടിപൊകും, രാത്രിയായാലും അവറ്റകൾ എന്നെ ഉറക്കില്ല..എപ്പോഴും കളികൾ തന്നെ......രാത്രിയുടെ അവസാന യാമങ്ങളിൽ എപ്പോഴോ അവർ ഉറങ്ങും. എങ്കിലും ഞാൻ ഉറങ്ങാറില്ല.....കാരണം ആ പൊന്തൻ പെരുവയറൻ പാമ്പ് വന്നാലോ?
ഒരുനാൾ ഞാൻ എന്റെ സ്വപ്നങ്ങളിൽ മുഴുകിയിരിക്കവേ എന്റെ കടയ്ക്കലിൽ ആരോ അതിശക്തിയായി മുറിവേല്പ്പിച്ചു. ഞാൻ വേദനയിൽ നിലവിളിച്ചു. ഒരു മഴു എന്റെ മേൽ തറച്ചിരിക്കുന്നു. അസഹന്യമായ വേദനയിൽ എന്റെ ശരീരം വിറച്ചു ... പാവം കിളികുഞ്ഞുങ്ങൾ മണ്ണിൽ വീണു കിടന്നു നിലവിളിക്കുന്നു. മുറിവിന്റെ വേദന മറന്നു ഞാൻ അവരെ രക്ഷിക്കുവാനായി ശ്രമിച്ചു. എന്റെ കൈകൾക്ക് അതിനായില്ല....ആ പിഞ്ചൊമനകൾ മരണത്തിനു കീഴടങ്ങി. എന്റെ നെഞ്ച് പൊട്ടി. ആ മഴു ഒരാൾ വലിച്ചൂരി വീണ്ടു ആഞ്ഞുവെട്ടി....എന്നിട്ട് പറഞ്ഞു "ഇത് പാഴ്ത്തടി തന്നെ". അവർ എന്നെ ഉപേക്ഷിച്ചു.
മനസ്സിൽ നീർകെട്ടി നിന്ന വിങ്ങലുമായി ഞാൻ തേങ്ങി. ഇതൊന്നുമറിയാതെ അമ്മക്കിളി തീറ്റയുമായി തന്റെ പൊന്നോമനകളുടെ വയറുനിറക്കാൻ പറന്നെത്തി.....നിശ്ചലമായി കിടക്കുന്ന മക്കളെ കണ്ടു ആ അമ്മക്കിളി ഹൃദയം നുറുങ്ങുമാര് ഉച്ചത്തിൽ കരഞ്ഞു ......എന്റെ കൈകളിൽ തലയടിച്ചു നിലവിളിച്ചു...ആ അമ്മയുടെ ദുഃഖം താങ്ങാവുന്നതിലും അധികമായിരുന്നു. സമാധാനിപ്പിക്കുവാനുള്ള എന്റെ ശ്രമം വിഫലമായി. അവൾ വേദനിക്കുന്ന മനസ്സുമായി പറന്നകന്നു. പിന്നീടൊരിക്കലും ഞാൻ അവളെ കണ്ടിട്ടില്ല.......
ഞാൻ വീണ്ടും വളർന്നുകൊണ്ടേയിരുന്നു, ഒരു പാഴ്ത്തടിയായി ജന്മം കൊണ്ടതിൽ ഞാൻ വളരെയധികം ദുഃഖിച്ചു. എന്റെ മനസ്സും ശരീരവും മരവിച്ചു കഴിഞ്ഞിരുന്നു.
പിന്നെയും കാലങ്ങൾ എന്നെ കടന്നു പോയി.. ഋതുക്കൾ മാറിമാറി വന്നു. വേനലും ശിശിരവും, വസന്തവും എന്നിൽ പല മാറ്റങ്ങളും വരുത്തി....എന്റെ ജേഷ്ഠ സഹോദരങ്ങൾ ആരും ഇന്ന് ഭൂമിയിൽ അവശേഷിക്കുന്നില്ല..പാഴ്മരങ്ങൾ ആയി ജന്മം കൊള്ളാഞ്ഞതിന്റെ പേരിൽ എന്റെ അനുജന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഞാൻ സ്വയം ശപിച്ചു... നൂറ്റാണ്ടുകൾക്കിപ്പുറമുള്ള ജനനങ്ങൾക്കും മരണങ്ങൾക്കും ഞാൻ മാത്രം സാക്ഷിയായി.....ഒരുപാട് അമ്മകിളികൾക്കും മക്കൾക്കും തണലേകിയെങ്കിലും എന്റെ വണ്ണാത്തിക്കിളിയെ പോലെ ആരും എന്നേ സ്നേഹിച്ചിട്ടില്ല.
എന്നിൽ വാർദ്ധക്യത്തിന്റെ തിമിരം ബാധിച്ചതിനാൽ പുതിയ പുൽകൊടികളെ ഒന്നും എനിക്ക് കാണുവാനോ സ്പർശിക്കുവാനോ സാധിക്കുന്നില്ല .... അവർ എന്റെ കാഴ്ചകളിൽ നിന്നും ഒരുപാട് അകലെയാണ്. എന്റെ വേരുകളുടെ ഓട്ടം നിലച്ചിരിക്കുന്നു....അവ ഓടി തളർന്നുപോയിരിക്കുന്നു.. ഇലകൾ എല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു....ഈ പടുവൃദ്ധന്റെ ശരീരവും മനസ്സും ജരാനരകളാൽ മൂടപെട്ടുകഴിഞ്ഞിരിക്കുന്നു. ഒരു നൂറ്റാണ്ടിന്റെ ചരിത്രതാളുകളെ തണുത്തു മരവിച്ച നിർജീവമായ ഹൃദയത്തിനുള്ളിൽ അടക്കി ഒരുനാൾ ഞാനും യാത്രയാകും. എൻറെ ശിരസ്സും ഈ മണ്ണിൽ നിലംപോത്തുന്ന നാൾ വിതൂരമല്ല. അന്ന് എന്റെ വണ്ണാത്തിക്കിളിയുടെ ഓർമ്മകളും എന്നോടൊപ്പം മണ്ണടിയട്ടെ .....

*******************************